കൊച്ചി: പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഗോപാൽ സ്നാക്സിന്റെ പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ) മാർച്ച് ആറിന് തുടങ്ങും. 3,81,401 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒരു രൂപയാണ് മുഖവില. ഓഹരികൾക്കായി നിക്ഷേപകർക്ക് മാർച്ച് 11 വരെ അപേക്ഷിക്കാം. വാങ്ങാവുന്ന കുറഞ്ഞ ഒഹരികളുടെ എണ്ണം 37 ആണ്. 650 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐ.പി.ഒയിലൂടെ കമ്പനി വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്. ഗോപാൽ എന്ന ബ്രാൻഡിൽ കമ്പനിക്ക് വിവിധ വിഭാഗങ്ങളിലായി 84 ഭക്ഷ്യ ഉത്പന്നങ്ങളാണുള്ളത്. ഇന്ത്യയിലുടനീളം 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |