SignIn
Kerala Kaumudi Online
Saturday, 27 July 2024 5.58 AM IST

മുതിർന്ന കോൺ. നേതാവ് അസീസ് ഖുറേഷി അന്തരിച്ചു

aziz

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. ഇന്നലെ രാവിലെ 11ന് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. ഇന്നലെ വൈകിട്ട് സംസ്‌കരിച്ചു. അവിവാഹിതനാണ്. 1941ൽ ഭോപ്പാലിലാണ് ജനനം.

ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലും ഗവർണറായി സേവനമനുഷ്‌ഠിച്ചു. 1972ൽ മദ്ധ്യപ്രദേശിലെ സെഹോറിൽനിന്നും നിയമസഭാംഗമായി. 1973ൽ മന്ത്രിയായി. 1984ൽ സത്‌ന മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി. 2020ൽ ഉറുദു അക്കാഡമിയുടെ പ്രസിഡന്റായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.