പൃഥ്വിരാജ് നായകനായി ബ്ളസി സംവിധാനം ചെയ്യുന്ന ആടുജീവിതം മാർച്ച് 28ന് തിയേറ്ററുകളിൽ. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ,ശോഭ മോഹൻ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓസ്കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകല്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ഛായാഗ്രഹണം സുനിൽ കെ .എസ്.
തങ്കമണി
ദിലീപ് നായകനായി രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന തങ്കമണി മാർച്ച് 7ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്മിനു സിജോ എന്നിവരാണ് മറ്റ് താരങ്ങൾ.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |