കൊച്ചി: നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ പുതിയ പ്ളാറ്റ്ഫോമുകൾ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവിധ സാങ്കേതികവിദ്യ സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു ഉത്പന്നം വിപണിയിലെത്തുന്നതിന് മുൻപ് അവയുടെ സ്വഭാവമെന്താണെന്ന് പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്. ലാബിൽ ഉത്പാദിപ്പിക്കുന്നതും ജനങ്ങളിലേക്ക് എത്തുന്നതും പരിശോധിക്കാൻ കൃത്യമായ സംവിധാനങ്ങളില്ലാത്ത സാഹചര്യം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |