പന്മന: മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ മുൻ എം.എൽ.എ എൻ.വിജയൻ പിള്ളയുടെയും വാഴ തെക്കതിൽ അഹമ്മദ് കുഞ്ഞിന്റെയും സ്മരണാർത്ഥം മേയ് ആദ്യവാരം സംഘടിപ്പിക്കുന്ന പന്തോട്ടം - സീസൺ 2, അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം പന്മന മനയിൽ പ്ലാക്കാട്ടുകുളങ്ങര പാർക്കിൽ പന്മന ഗ്രാമപഞ്ചായത്ത് വൈസ് - പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ് അദ്ധ്യക്ഷനായി. പന്മന ഗ്രാമപഞ്ചായത്ത് മുൻ വൈസ് - പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ഗ്രാമ പഞ്ചായത്തംഗം ഷംനാ റാഫി, നെറ്റിയാട് റാഫി,മാമൂട്ടിൽ ഷിഹാബ്, ആർ.സിദ്ധീഖ്, എം. അജി, കന്നയിൽ നിസാർ, വി.പത്മകുമാർ, നൗഫൽ തുണ്ടിൽ, ശാന്തകുമാർ വെറ്റമുക്ക് ,വേണു തയ്യിൽ, മനോജ് കുമാർ, എ.മൺസൂർ, എസ്. സജിത്ത്, ഷെഫീക്ക്, എം.കെ.നാസർ , വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ( ചെയർമാൻ)
പന്മന ബാലകൃഷ്ണൻ,മാമൂലയിൽ സേതുക്കുട്ടൻ,കെ.എ. നിയാസ്, കന്നയിൽ നിസാർ ,ആർ.സിദ്ധീഖ് ( വൈസ് - ചെയർമാൻമാർ), മാമൂട്ടിൽ ഷിഹാബ് ( ജനറൽ കൺവീനർ)
നെറ്റിയാട് റാഫി, എ.മൺസൂർ,എം.അജി, എൻ.ഉപേന്ദ്രൻ, എം.കെ.നാസർ, അനിസ നിസാർ,
എന്നിവരെ ജോയിന്റ് കൺവീനർമാരായായും 501 അംഗ സ്വാഗത സംഘവും രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |