ബംഗളൂരു: വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസ് 7 വിക്കറ്റിന് ബംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കീഴടക്കി. ആദ്യംബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (133/3).മൂന്നാം ജയത്തോടെ മുംബയ് പോയിന്റ് ടേബിളിൽ ഒന്നാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |