SignIn
Kerala Kaumudi Online
Saturday, 27 July 2024 9.18 AM IST

കൊടുവളളിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

death

കോഴിക്കോട്: സൗത്ത് കൊടുവളളിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് പോസ്​റ്റിലിടിച്ചാണ് അപകടം. അപകടത്തിന് പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലരയോടുകൂടിയായിരുന്നു സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവസ്ഥലത്ത് നിന്ന് യുവാക്കളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഒരാൾ മരിച്ചിരുന്നുവെന്ന് പ്രദേശവാസി മാദ്ധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയതെന്നും തുടർന്ന് കെഎസ്ഇബിയിലും ഫയർ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രദേശവാസി വ്യക്തമാക്കി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാ​റ്റിയെന്ന് പൊലീസ് അറിയിച്ചു. യുവാക്കളെ തിരിച്ചറിയുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചുവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT, DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.