SignIn
Kerala Kaumudi Online
Saturday, 27 July 2024 2.17 PM IST

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം,​ അഞ്ചു പേർക്ക് പരിക്ക്

d

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായി എസ്കോർട്ട് വാഹനങ്ങളും കടന്നു പോയ ശേഷമായിരുന്നു ആംബുലൻസ് വന്നത്.

എതിർവശത്ത് കൂടി വന്ന കാർ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രികരായ അഞ്ചുപേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിമ്പനകുളം സ്വദേശികളായ തോമസ്,​ റാണിമോൾ,​ മിനി,​ അഞ്ചുവയസുകാരൻ ജുവാൻ,​ ആറുവയസുകാരൻ ഇവാൻ എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYI VIJAYAN, ESCORT AMBULANCE, ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.