റിയാദ് : യു.എസ്, യു.കെ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പോകുന്നത് ഒരു പുതിയ കാര്യമല്ല. ഇപ്പോഴിതാ സൗദി അറേബ്യയിലും വിദേശ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വിസ നൽകുന്നതിന് സേവനം ആരംഭിച്ചു.
വിദ്യാഭ്യാസ , വിദേശ കാര്യ മന്ത്രാലയങ്ങൾ സംയുക്തമായി ഒരുക്കുന്നസ്റ്റഡി ഇൻ സൗദി അറേബ്യ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് വിദ്യാഭ്യാസ വിസ അനുവദിക്കുന്നത്. റിയാദിൽ നടന്ന ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് സമ്മേളനത്തോടനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ പ്രഖ്യാപനം നടത്തിയത്. ഇതോടെ രാജ്യത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലെ കോളേജുകളിൽ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാനും വിസ നേടാനുമാകും.
ഈ പ്ലാറ്റ്ഫോമിൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്. സൗദിയിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പോർട്ടൽ വഴി നടപടിക്രമങ്ങൾ സുഗമമാക്കാം.
വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ഈ സംവിധാനം വഴി എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയും. 'സ്റ്റഡി ഇൻ സൗദി അറേബ്യ' പ്ലാറ്റ്ഫോമിലൂടെ സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട വിദ്യാഭ്യാസ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |