അഞ്ചൽ: ഇരുട്ടിൽ പ്രകാശം പരത്തേണ്ട തെരുവ് വിളക്കുകൾ പകൽ സമയങ്ങളിലും കത്തിനിൽക്കുന്നു.
അഞ്ചൽ ആർ.ഒ. ജംഗ്ഷനിൽ അർച്ചന ഹോട്ടലിന് സമീപം റോഡ് വക്കിലെ തെരുവ് വിളക്കുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി പകൽ സമയത്തും കത്തികിടക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ അഞ്ചൽ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫീസിൽ പലതവണ വിവരം അറിയിച്ചിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കുക പോലും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നാട്ടുകാർക്ക് പ്രതിഷേധം
വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണവും വൈദ്യുതി പാഴാക്കുന്നതിനെതിരെ പരസ്യ പ്രചാരണവുമൊക്കെ സർക്കാർ നടത്തുമ്പേൾ പകൽ സമയത്തെ തെരുവ് വിളക്ക് പ്രകാശം നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.വൈദ്യുതി ബിൽ അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരുന്ന ഇലക്ട്രിസിറ്റി അധികൃതർ പകൽ സമയത്ത് തെരുവ് വിളക്കുകൾ കത്തി വൈദ്യുതി പാഴാകുന്നത് കണ്ടില്ലെന്ന് നടിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |