ന്യൂഡൽഹി: ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഹിമാചൽ പ്രദേശിൽ നിന്നുള്ള തന്റെ രാജ്യസഭാംഗത്വം രാജിവച്ചു. 2024 ഏപ്രിൽ രണ്ടുവരെ കാലാവധിയുള്ള അദ്ദേഹം ഗുജറാത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വരുന്ന ഏപ്രിൽ രണ്ടിനും മൂന്നിനും കാലാവധി പൂർത്തിയാകുന്നവരുടെ ഒഴിവിലേക്കാണ് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടന്നത്. നദ്ദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഏപ്രിൽ മൂന്നിന് ശേഷം എം.പിയായി സത്യപ്രതിജ്ഞ ചെയ്യാമെന്നിരിക്കെ നദ്ദ രാജി സമർപ്പിച്ചത് കൗതുകമുണർത്തി. തീയതിയുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ചാണ് രാജിയെന്നും അതിന് മറ്റു പ്രാധാന്യമില്ലെന്നുമാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |