SignIn
Kerala Kaumudi Online
Saturday, 27 July 2024 5.14 AM IST

51 മരണങ്ങള്‍ 300ല്‍ അധികം പേര്‍ക്ക് പരിക്ക്, കേരളത്തിലെ ഈ ജില്ലയില്‍ അപകടങ്ങള്‍ പതിവ്

accident

ആലപ്പുഴ: പുതുവര്‍ഷം പിറന്ന് രണ്ടുമാസത്തിനകം ജില്ലയില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 51ജീവനുകള്‍. പരിക്കേറ്റവര്‍ മുന്നൂറോളം. അപകടങ്ങളില്‍ അധികവും ദേശീയ പാതയിലാണെങ്കിലും ഇടറോഡുകളും സംസ്ഥാന ജില്ലാപാതകളും ഒട്ടും പിന്നിലല്ല. ദേശീയപാതയില്‍ ഹരിപ്പാടിനും പുന്നപ്ര പറവൂരിനും ഇടയിലും ചേര്‍ത്തല അരൂര്‍ മേഖലകളിലുമാണ് ഏറ്റവുമധികം അപകടങ്ങളും മരണവും ഉണ്ടായിട്ടുള്ളത്.

കാറുകള്‍ ഉള്‍പ്പെടെ വലിയവാഹനങ്ങളാണ് അപകടങ്ങളിലെ വില്ലന്മാരെങ്കില്‍,? ഇരുചക്രവാഹനയാത്രക്കാരും കാല്‍നടക്കാരുമാണ് ഇരകള്‍. ദേശീയ പാതയില്‍ രണ്ട് യുവാക്കളുടെ ജീവന്‍ പൊലിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്. കെ.എസ്.ആര്‍.ടി.സി ബസുകളാണ് സമീപ ദിവസങ്ങളില്‍ ജില്ലയുടെ തെക്കന്‍ മേഖലകളില്‍ ജനത്തിന്റെ ജീവനെടുത്ത വില്ലന്‍. ഒന്നിലേറെ അപകടങ്ങളാണ് കെ.എസ്.ആര്‍.ടി.സിയുണ്ടാക്കിയത്. യാത്രയ്ക്കിടെ കാറും കെ.എസ്.ആര്‍.ടി.സിയുടെ ബസും അഗ്‌നിക്കിരയായയതും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ കാര്‍ മാവേലിക്കര പുതിയകാവില്‍ അപകടത്തില്‍പ്പെട്ടതും ജില്ലയിലെ അപകടക്കണക്കുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

നിരീക്ഷണവും പരിശോധനയുമില്ല.

1.നവീകരണം നടക്കുന്ന ദേശീയപാതയില്‍ വഴിവിളക്കുകളും നിരീക്ഷണ ക്യാമറകളും നീക്കം ചെയ്തു. പൊലീസ്,? മോട്ടോര്‍ വാഹനവകുപ്പ് പരിശോധന പേരിന് പോലുമില്ലാതായി

2.നിര്‍മ്മാണത്തിന്റെ ഭാഗമായി ക്യാമറകളും മുന്നറിയിപ്പ് ബോര്‍ഡുകളും നീക്കം ചെയ്ത ഹൈവേയില്‍ ഇന്റര്‍സെപ്റ്ററുകള്‍ ഉപയോഗിച്ച് അമിതവേഗത്തിന് പരിഹാരം കാണണം

3.ആലപ്പുഴ നഗരത്തിലെ പലറോഡുകളിലും സന്ധ്യമയങ്ങിയാല്‍ വെളിച്ചമില്ലാത്തത് കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ സവാരിക്കാരുടെയും ജീവനെടുക്കുന്നു

ഇടറോഡുകളും പിന്നിലല്ല

കായംകുളം- പുനലൂര്‍, കായംകുളം -തിരുവല്ല സംസ്ഥാന പാത, അമ്പലപ്പുഴ - തിരുവല്ല , മുഹമ്മ- തണ്ണീര്‍മുക്കം റോഡുകളും അപകടങ്ങളില്‍ പിന്നിലല്ല. ഒരു ഡസനിലേറെ അപകടങ്ങളാണ് ഉള്‍നാടന്‍ റോഡുകളിലുണ്ടായിട്ടുള്ളത്. എടത്വയില്‍ പൊലീസ് ജീപ്പിടിച്ച് ക്ഷീരകര്‍ഷകനായ യുവാവ് മരിച്ചതും കായംകുളം കെ.പി റോഡില്‍ സൈക്കിള്‍ യാത്രക്കാരനും പെട്ടി ഓട്ടോ ഡ്രൈവറും വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചതും അടുത്തിടെയാണ്. കായംകുളം - തിരുവല്ല പാതയില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്. തുലാമഴയത്തെ ഇടിമിന്നലില്‍ തകരാറിലായ വഴിവിളക്കുകളില്‍ നല്ലൊരു ശതമാനവും പ്രവര്‍ത്തനക്ഷമമാക്കാത്തത് നിരത്തുകള്‍ ഇരുട്ടിലാകാന്‍ കാരമായിട്ടുണ്ട്.

................................

അപകടമരണം

ജനുവരി: 27

ഫെബ്രുവരി: 24

പരിക്കേറ്റവര്‍: 264

.....................................

ബ്‌ളാക്ക് സ്‌പോട്ടുകള്‍ : 62

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.