ബംഗളൂരു: വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 23 റൺസിന് യു.പി വാരിയേഴ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ക്യാപ്ടൻ സ്മൃതി മന്ഥനയുടേയും (50 പന്തിൽ 80), എല്ലിസ് പെറിയുടേയും (37 പന്തിൽ 58) അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടിക്കിറങ്ങിയ വാരിയേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. ക്യാപ്ടൻ അലിസ ഹീലിയാണ് (38 പന്തിൽ 55) വാരിയേഴ്സിന്റെ ടോപ് സ്കോറർ. മലയാളി താരം എസ്. ആശ ബാംഗ്ലൂരിനായി 2 വിക്കറ്റ് നേടി. സീസണിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് ഇപ്പോൾ സ്മൃതിക്ക് സ്വന്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |