ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ ശാരദാ ദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് ചിത്രാപൗർണമി വേളയിലെ ശ്രീനാരായണധർമ്മ മീമാംസാ പരിഷത്തിന്റെ മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തുകൾക്കു തുടക്കം കുറിച്ചു. പരിഷത്തിനോടനുബന്ധിച്ച് ആലുവാ സർവ്വമത സമ്മേളന ശതാബ്ദി, വൈക്കം സത്യാഗ്രഹ ശതാബ്ദി, കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനങ്ങളും ഉണ്ടാകും. ഏപ്രിൽ 21, 22, 23 തീയതികളിലാണു ശിവഗിരിയിൽ ശാരദാ പ്രദിഷ്ഠാ മഹോത്സവവും ധർമ്മ മീമാംസാ പരിഷത്തും . ജില്ല മണ്ഡലം യൂണിറ്റ് തല പരിഷത്തുകളാണ് നടന്നു വരുന്നതെന്ന് ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |