കണ്ണൂർ: കലോത്സവ വിധികർത്താവ് ഷാജിയുടെ മരണം കീടനാശിനി അകത്തുചെന്നതിനെ തുടർന്നെന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ശരീരത്തിൽ അടിയേറ്റ പരിക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ല. അടിയേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിശദമായ റിപ്പോർട്ട് അടുത്തദിവസം പൊലീസിന് നൽകും. ഷാജിയുടെ മരണത്തിൽ കണ്ണൂർ സിറ്റി ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം നാളെ രാവിലെ പയ്യാമ്പലത്ത് സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |