SignIn
Kerala Kaumudi Online
Saturday, 27 April 2024 2.24 PM IST

വിഷുവിന് മുൻപ് 62 ലക്ഷംപേർക്ക് 4800 രൂപ ലഭിക്കും,​ സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ,​ ക്ഷേമപെൻഷന് രണ്ട് ഗഡു കൂടി അനുവദിച്ചു

pension

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ,​ ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു കൂടി വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 3200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു പെൻഷൻ വിതരണം ചെയ്തു തുടങ്ങി. ഇതോടെ വിഷു,​ ഈസ്റ്റർ,​ റംസാൻ കാലത്ത് 4800 രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും.

ക്ഷേമപെൻഷൻ വാങ്ങുന്ന 62 ലക്ഷം പേരിൽ മസ്റ്ററിംഗ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. കുടിശികയുള്ള മൂന്ന് ഗഡു പിന്നീട് വിതരണം ചെയ്യും. ബഡ്ജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് അതത് പെൻഷൻ വിതരണത്തിന് നടപടിയെടുത്തു വരികയാണെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOCIAL WELFARE PENSION, WELFARE PENSION, KN BALAGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.