SignIn
Kerala Kaumudi Online
Saturday, 27 April 2024 3.14 PM IST

ഇങ്ങനെ പോയാൽ കുറച്ച് വർഷങ്ങൾ കൊണ്ട് ചൈനയിൽ ആൾബലം പകുതിയായേക്കും; രണ്ട് കാരണങ്ങൾ കൊണ്ട് ആളുകൾ കൂട്ടത്തോടെ രാജ്യം വിടുകയാണ്, ആരാണ് 'സ്‌നേക്ക് ഹെഡ്സ്'?

migrants

ന്യൂയോർക്ക്: അമേരിക്കയിൽ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കഴിഞ്ഞ വർഷം മെക്സിക്കോ അതിർത്തിയിൽ നിന്ന് യുഎസിലേക്ക് പ്രവേശിച്ച 2.5 ദശലക്ഷം കുടിയേറ്റക്കാരെ തടഞ്ഞുവച്ചിരുന്നു. ഇതിൽ 37,000 പേർ ചൈനയിൽ നിന്നുള്ളവരായിരുന്നു. ചൈനയിൽ നിന്നുള്ള കുടിയേറ്റം രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 50 മടങ്ങ് കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


അവർ എങ്ങനെ യുഎസിൽ എത്തുന്നു?


തെക്കേ അമേരിക്കയിലെ ഇക്വഡോറിലെ ചെറിയ നഗരമായ ക്വിറ്റോ ഇന്ന് നിരവധി ചൈനീസ് കുടിയേറ്റക്കാരുടെ കവാടമായി മാറിയിരിക്കുകയാണ്. 2022ൽ ഇതുവഴി 13,000 ചൈനീസ് പൗരന്മാർ അമേരിക്കയിൽ പ്രവേശിച്ചിരുന്നു. 2023ൽ ഇത് 45,000ത്തിലധികമായി.


ഇമിഗ്രേഷനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ട്യൂട്ടോറിയലുകൾ ചൈനയിൽ സാധാരണമായിരിക്കുകയാണ്. ടിക് ടോക്കിലും മറ്റും ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെട്ടത്. രേഖകളൊന്നുമില്ലാതെ എങ്ങനെ അതിർത്തി കടക്കാമെന്ന് അവർ പഠിപ്പിക്കുന്നു.

china

എവിടെ വച്ചാണ് അതിർത്തി കടക്കേണ്ടത്, ഗതാഗത മാർഗം, യുഎസിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുവരാൻ ചുമതലപ്പെടുത്തിയിരിക്കുന്ന 'സ്‌നേക്ക് ഹെഡ്സ്' എന്നറിയപ്പെടുന്ന കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതൊക്കെ വീഡിയോയിൽ നിന്ന് ലഭിക്കും.


യുഎസിലെ ഓഫ്‌ലോഡിംഗ് ബോട്ടുകളുടെ ചാർജുള്ള 'സ്‌നേക്ക് ഹെഡ്' ഒരു വർഷം 3.5 ബില്യൺ ആണ് സമ്പാദിക്കുന്നത്. ഇവരിൽ ചിലർ മുൻപ് മയക്കുമരുന്ന് കള്ളക്കടത്തുകാരായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിനേക്കാൾ കൂടുതൽ ലാഭകരവും അപകടസാദ്ധ്യത കുറവുമാണിതെന്നാണ് അവർ വിശ്വസിക്കുന്നത്.


കൊളംബിയയ്ക്കും പനാമയ്ക്കും ഇടയിലുള്ള അപകടകരമായ പാതയായ ഡാരിയൻ ഗ്യാപ്പിലൂടെയുള്ള ട്രെക്കിംഗും കുടിയേറ്റക്കാർ ഉപയോഗപ്പെടുത്താറുണ്ട്.

കുടിയേറ്റം കുത്തനെ ഉയരാൻ കാരണം


കൊവിഡ് മൂലമുണ്ടായ ലോക്ക് ഡൗണും, വർഷങ്ങളോളമുള്ള നിയന്ത്രണങ്ങളുമൊക്കെ ചൈനയിലെ ചെറുകിട വ്യാപാരികളെ വളരെയധികം ബാധിച്ചു. അവർ സാമ്പത്തികമായി തകർന്നു. ജീവിതം പച്ചപിടിപ്പിക്കാനായി അമേരിക്കയിലേക്ക് കുടിയേറി. കുടിയേറ്റക്കാരിൽ ചിലർ തൊഴിൽ രഹിതരാണ്. മറ്റ് ചിലരാകട്ടെ പ്രസിഡന്റ് ഷി ജിൻപിംഗിന്റെയും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നിയന്ത്രണത്തിൽ നിന്ന് രക്ഷ തേടിയാണ് അമേരിക്കയിലേക്ക് പോയത്.

chinese-migrants

സംസാര സ്വാതന്ത്ര്യം, സിവിൽ സമൂഹം, മതം എന്നിവയെയൊക്കെ ഷിയുടെ സർക്കാർ അടിച്ചമർത്തുകയാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ അമേരിക്കയിലേക്കുള്ള ചൈനീസ് കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.


1882 മുതൽ 1943 വരെയുള്ള കാലഘട്ടത്തിൽ ചൈനയിലെ പുരുഷ തൊഴിലാളികളുടെയും ചൈനീസ് സ്ത്രീകളുടെയും എല്ലാ കുടിയേറ്റവും യുഎസ് നിരോധിച്ചിരുന്നു. എന്നാൽ ചില ചൈനീസ് കുടിയേറ്റക്കാർ യുഎസ് - മെക്സിക്കോ അതിർത്തിയിലൂടെ കടന്നുപോയി. അധികൃതകരെ തെറ്റിദ്ധരിപ്പിക്കാനായി അവർ സ്പാനിഷ് സംസാരിക്കുകയും മെക്സിക്കൻ പേരുകൾ ഉപയോഗിക്കുകയും ചെയ്തു.


ചൈനക്കാർക്കുള്ള നിരോധനം 1943ൽ അവസാനിച്ചെങ്കിലും, 1965ൽ യുഎസ് ഇമിഗ്രേഷൻ നിയമം കോൺഗ്രസ് പരിഷ്‌കരിക്കുന്നതുവരെ ഏഷ്യയിൽ നിന്നുള്ള കുടിയേറ്റത്തിനുള്ള നിയന്ത്രണങ്ങൾ തുടർന്നു.

1993ൽ ന്യൂയോർക്കിനടുത്ത് ഗോൾഡൻ വെഞ്ച്വർ എന്ന കപ്പൽ അപകടത്തിൽപ്പെട്ട് 10 ചൈനീസ് കുടിയേറ്റക്കാർ മരിക്കുകയും അവരെ അനധികൃതമായി യുഎസിലേക്ക് കൊണ്ടുവന്ന 'സ്‌നേക്ക് ഹെഡ്സിനെ' പിടികൂടുകയും ചെയ്തിരുന്നു.

ഈ കുടിയേറ്റക്കാർ ഏത് "ക്ലാസിൽ" പെടുന്നു?
ചൈനീസ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഇടത്തരക്കാരോ പാവപ്പെട്ടവരോ ആണ്. അവർ തങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വഴികൾ തേടുന്നു.ചൈനയിൽ നിന്ന് യുഎസിലും മറ്റ് രാജ്യങ്ങളിലും അഭയം തേടുന്നവരുടെ എണ്ണം ഷിയുടെ ഭരണകാലത്ത് കുത്തനെ ഉയർന്നതായി യുഎൻ ഡാറ്റ കാണിക്കുന്നു. 2013 ൽ ഏകദേശം 25,000 പേരായിരുന്നു മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ വെറും പത്ത് വർഷം കൊണ്ട് ഇത് 1,20,000 ആയി ഉയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINESE MIGRATION, USA, CHINA, SNAKEHEADS, XI JINPING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.