പാലക്കാട്: ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് നഗരത്തിൽ 'റോഡ് ഷോ' നടത്തും. കോയമ്പത്തൂരിൽ നിന്ന് രാവിലെ 9.30ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന പ്രധാനമന്ത്രി 10ന് മേഴ്സി കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങും. തുടർന്ന് റോഡ് മാർഗം കോട്ടമൈതാനത്തെത്തും. അഞ്ചുവിളക്ക് പരിസരത്ത് നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള ഒന്നരക്കിലോമീറ്ററാണ് റോഡ് ഷോ. തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന മോദി റോഡിലിറങ്ങി നടക്കാനും സാദ്ധ്യതയുണ്ട്. റോഡ് ഷോ അവസാനിച്ച ശേഷം മോയൻ സ്കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബി.ഇ.എം സ്കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി വഴി മേഴ്സി കോളേജ് ഗ്രൗണ്ടിലെത്തി തിരിച്ചുപോകും. പാലക്കാട്, മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ റോഡ് ഷോയുടെ ഭാഗമാകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ മോദിയെ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |