SignIn
Kerala Kaumudi Online
Sunday, 28 April 2024 11.37 AM IST

പി.ടി.എയുടെ പ്രീ പ്രൈമറി: സർക്കാർ ശമ്പളം പരിഗണിക്കണമെന്ന് കോടതി

hc

കൊച്ചി: ഗവ. സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി വിഭാഗത്തിലെ ജീവനക്കാർക്കും സർക്കാർ സ്‌കെയിലിൽ ശമ്പളം നൽകണമെന്ന ഹർജിയിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമയം അനുവദിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടതിനാൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഹർജി മേയ് 21ലേക്ക് മാറ്റി.

പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ ജീവനക്കാർക്ക് ശമ്പള സ്‌കെയിൽ ഉൾപ്പെടെ സേവനവ്യവസ്ഥകൾ രൂപീകരിക്കണമെന്നും ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപകർക്കു സമാനമായി അവരെ പരിഗണിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സർക്കാരിൽനിന്നു തുച്ഛമായ ഓണറേറിയം മാത്രമാണു ലഭിക്കുന്നതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.