SignIn
Kerala Kaumudi Online
Saturday, 27 April 2024 11.41 AM IST

അഞ്ച് 'ന്യായ' ഗാരണ്ടിയുമായി കോൺ. പ്രകടന പത്രിക ഉടൻ

congress
congress

ന്യൂഡൽഹി:നരേന്ദ്രമോദിയുടെ 'ഗാരണ്ടി'ക്ക് ബദലായി

കോൺഗ്രസിന് 25 ഉറപ്പുകളുള്ള പ്രകടന പത്രികയ്‌ക്ക് പ്രവർത്തക സമിതി അന്തിമ രൂപം നൽകി. കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50ശതമാനം സംവരണം, പ്രത്യേക ദളിത് ബഡ്‌ജറ്റ്, ദളിത്, ഒ.ബി.സി സംവരണം വർദ്ധിപ്പിക്കൽ, ജാതി സെൻസസ് തുടങ്ങിയവയാണ് ഉറപ്പുകൾ.

രാഹുൽ ഗാന്ധിയുടെ ന്യായ യാത്രയ്‌ക്കിടെ പ്രഖ്യാപിച്ച അഞ്ച് അജണ്ടകളിലായി 25 ഉറപ്പുകളാണ് വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുക. വാഗ്‌ദാനങ്ങൾ താഴെതട്ടിൽ പ്രചരിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ഉറപ്പുകൾ ഇങ്ങനെ:

ഹിസേധാരി (തുല്ല്യത) ന്യായ്

സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ്.

50% സംവരണ പരിധി നീക്കാൻ ഭരണഘടനാ ഭേദഗതി
പട്ടികജാതി /പട്ടികവർഗ പ്രത്യേക ബഡ്‌ജറ്റ്.
പട്ടിക വർഗ മേഖലകൾ വിജ്ഞാപനം ചെയ്യും.

കർഷക നീതി:

 സ്വാമിനാഥൻ ഫോർമുലയിൽ കുറഞ്ഞ താങ്ങുവില

 വായ്‌പ എഴുതിത്തള്ളാൻ ലോൺ കമ്മീഷൻ
വിളനാശത്തിന് 30 ദിവസത്തിനകം ഇൻഷ്വറൻസ്
കാർഷിക ഉൽപന്നങ്ങൾക്ക് ഇറക്കുമതി-കയറ്റുമതി നയം
കാർഷിക ജി.എസ്.ടി ഒഴിവാക്കും.


തൊഴിൽ നീതി:

തൊഴിലാളികൾക്ക് ആരോഗ്യ അവകാശ നിയമം

മരുന്ന്, ചികിത്സ, പരിശോധന സൗജന്യം
കുറഞ്ഞ കൂലി 400 രൂപ

നഗരങ്ങളിൽ തൊഴിലുറപ്പ് നിയമം

അസംഘടിത തൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ്,

സർക്കാർ ജോലികളിൽ കരാർ വ്യവസ്ഥ ഇല്ലാതാക്കും.

യുവനീതി
 30 ലക്ഷം പുതിയ കേന്ദ്ര സർക്കാർ തസ്‌തികകൾ
യുവാക്കൾക്ക് 8500 രൂപ ശമ്പളത്തോടെ ഒരു വർഷ അപ്രന്റിസ്ഷിപ്പ്.

താത്‌ക്കാലിക ജോലിക്കാർക്ക് സാമൂഹ്യ സുരക്ഷ

ചോദ്യപേപ്പർ ചോർച്ച തടയാൻ നിയമം

5000 കോടിയുടെ സ്റ്റാർട്ട് അപ്പ്

സ്ത്രീ നീതി:
ദരിദ്ര കുടുംബങ്ങളിലെ ഒരു വനിതയ്‌ക്ക് വർഷം ഒരു ലക്ഷം രൂപ.
കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണം
ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾക്കുള്ള കേന്ദ്ര വിഹിതം ഇരട്ടിയാക്കും.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് ഗ്രാമങ്ങളിൽ അധികാര മൈത്രിമാർ.
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ചുരുങ്ങിയ നിരക്കിൽ ഹോസ്റ്റൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.