SignIn
Kerala Kaumudi Online
Saturday, 27 April 2024 3.13 PM IST

ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശന പരീക്ഷ

hotel-management

ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിനുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മന്റ് & കാറ്ററിംഗ് ടെക്‌നോളജിയുടെ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷന് (NCHM & CT-JEE) നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി മാർച്ച് 31വരെ അപേക്ഷിക്കാം. പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. പ്രായപരിധിയില്ല. മേയ് 21ന് കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ. 200 ഒബ്ജെക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. മൂന്ന് മണിക്കൂറാണ് സമയം. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. ന്യൂമെറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിംഗ്, പൊതു വിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, അഭിരുചി വിലയിരുത്തൽ മുതലായവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

രാജ്യത്ത് 80-ഓളം സ്ഥാപനങ്ങളിലായി ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന് 12000 സീറ്റുകളുണ്ട്. കേരളത്തിൽ സർക്കാർ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോവളത്തും, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് കോഴിക്കോടുമുണ്ട്. കൂടാതെ മൂന്നാറിലും ലക്കിടിയിലും സ്വകാര്യ കോളേജുകളുണ്ട്. www.exams.nta.ac.in/NCHMJEE.

തൊഴിൽ സാദ്ധ്യത/ ഉപരിപഠനം

ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ രാജ്യത്തെ വാർഷിക വളർച്ച നിരക്ക് 11 ശതമാനത്തിലധികമാണ്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ലോകത്തെമ്പാടും തൊഴിൽ നേടാൻ ബിരുദ പ്രോഗ്രാം സഹായിക്കും. ഫുഡ് പ്രൊഡക്ഷൻ, ബിവെറേജ് സേവനം, ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ് സേവനം, ഭക്ഷ്യ സുരക്ഷിതത്വം, ഫെസിലിറ്റി മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, പ്ലാനിംഗ്, സ്ട്രാറ്റജിക് മാനേജ്മന്റ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം ലഭിക്കും.

ലോകത്തെമ്പാടും കൃഷി അഗ്രിബിസിനസിലേക്കും, ഫുഡ് പ്രോസസിങ്ങിലേക്കും മാറുമ്പോൾ നേരിട്ടുകഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾക്കു പ്രസക്തിയേറുകയാണ്. 2025-ൽ ഭക്ഷ്യ റീറ്റെയ്ൽ മൊത്തം റീറ്റെയ്ൽ വിപണിയുടെ 70 ശതമാനം കൈയ്യടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇ റീറ്റെയ്ലിനും പ്രസക്തിയേറുന്നു.

കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റാലിറ്റി മേഖലകൾ, ഹോട്ടൽ മാനേജ്മന്റ്, ടൂറിസം, ഫുഡ് ചെയിനുകൾ, സംരംഭകത്വം, വിവിധ തലങ്ങളിലുള്ള ഹോട്ടൽ ശൃംഖലകൾ, ടൂറിസം വികസന കോർപറേഷനുകൾ, സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സൂപ്പർവൈസറി, മാനേജീരിയൽ തലങ്ങളിൽ പ്രവർത്തിക്കാം.

ബിരുദാനന്തര പഠനത്തിനും അവസരങ്ങളുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് പ്രസ്തുത മേഖലകളിൽ എം.ബി.എ, എം.എസ്‌സി, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. വിദേശത്തും ഉപരിപഠനത്തിനു സാധ്യതയുണ്ട്. ഉപരിപഠനത്തിലൂടെ ലോജിസ്റ്റിക്‌സ്/ സപ്ലൈചെയിൻ മാനേജ്മന്റ്, പോർട്ട് , എയർപോർട്ട് മാനേജ്മന്റ് എന്നിവയിലും, അക്കാഡമിക്, ഗവേഷണ സ്ഥാപനങ്ങളിലും പ്രവർത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.