തിരുവനന്തപുരം: കേരളസർവകലാശാല ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്സി. മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ 16 മുതൽ നടത്തുന്ന ബി.എ./ബികോം./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
21 ന് നടത്താനിരുന്ന കേരളസർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ തെരെഞ്ഞെടുപ്പ് ചീഫ് ഇലക്ടറൽ ഓഫീസറുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മാറ്റിവച്ചു. തുടർ നടപടികൾ പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |