ന്യൂഡൽഹി: തലച്ചോറിലെ രക്ത സ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയാചാര്യനുമായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആരോഗ്യം മെച്ചപ്പെടുന്നതായി മകൾ രാധേ ജഗ്ഗി അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് സംസാരിക്കുന്ന ഒരു വീഡിയോയും രാധേ പങ്കിട്ടു. ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നെന്നും ഡോക്ടർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. സദ്ഗുരുജി വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി എക്സിൽ കുറിച്ചു. സദ്ഗുരു മോദിക്ക് നന്ദി അറിയിച്ചു.
അങ്ങയുടെ കരുതലിൽ സന്തോഷം. എന്നേ പറ്റി ആശങ്കപ്പെടേണ്ടതില്ല. ഒരു രാജ്യത്തിന്റെ മുഴുവൻ കാര്യങ്ങളും അങ്ങേയ്ക്ക് നോക്കാനുണ്ട് - സദ്ഗുരു മോദിക്ക് മറുപടിയായി എക്സിൽ കുറിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബോളിവുഡ് താരം കങ്കണ റണൗട്ട് തുടങ്ങി നിരവധി പ്രമുഖർ ആശംസ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സദ്ഗുരുവിനെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിൽ പ്രവേശിപ്പച്ചത്. എം.ആർ.ഐ സ്കാനിൽ രക്തസ്രാവം കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം സദ്ഗുരു തന്നെ ആശുപത്രി കിടക്കയിൽ നിന്നുള്ള വീഡിയോ പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |