കടുത്തുരുത്തി : വീട്ടിൽക്കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപിയെ (38) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി മദ്യപിച്ചത് വീട്ടമ്മ ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണം. കമ്പിവടി ഉപയോഗിച്ച് ഭർത്താവിനെ അടിക്കുകയും, തടയാൻ ശ്രമിച്ച വീട്ടമ്മയെ ഓട് കൊണ്ട് അടിക്കുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ സിങ്ങ് സി.ആർ, എസ്.ഐ മാരായ നാസർ കെ, റോജിമോൻ, സജി കെ.പി, സി.പി.ഒമാരായ സുനിൽ അനൂപ് അപ്പുക്കുട്ടൻ, രാജേഷ്, ഷുക്കൂർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |