തിരുവനന്തപുരം: ഇൗസ്റ്ററിനോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് നാളെയും 30നും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വൈകിട്ട് 4.30ന് ബംഗളൂരു എസ്.എം.വി.ടി സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06555) പിറ്റേന്ന് രാത്രി 7.40ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് 24നും 31നും രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.30ന് ബംഗളൂരുവിലെത്തും (ട്രെയിൻ നമ്പർ 06556).
കൊല്ലം,കായംകുളം,ചെങ്ങന്നൂർ,തിരുവല്ല,കോട്ടയം,എറണാകുളം,ആലുവ,തൃശ്ശൂർ,ഒറ്റപ്പാലം,പാലക്കാട്,കോയമ്പത്തൂർ,തിരുപ്പൂർ,ഇൗറോഡ്,സേലം,കുപ്പം,ബംഗാർപേട്ട്,വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഒരു സെക്കൻഡ് എ.സി, ആറ് തേർഡ് എ.സി, എട്ട് സ്ളീപ്പർ, മൂന്ന് ജനറൽ കോച്ചുകളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |