കൽപ്പറ്റ: രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്ന വയനാട്ടിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സര രംഗത്തേക്ക് വന്നതോടെ പോരാട്ടത്തിന് വീറും വാശിയുമേറും
.ദേശീയ മുഖമുളള രാഹുൽഗാന്ധിയും ആനിരാജയും കൊമ്പ് കോർക്കുമ്പോൾ ബി.ജെ.പി ആരെ ഇറക്കുമെന്നതിൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. പല പേരുകളും ബി.ജെ.പിയുടേതായി പറഞ്ഞ് കേട്ടു. അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടികയിലൂ
െ കെ.സുരേന്ദ്രൻ വരുന്നത് വയനാട് മണ്ഡലത്തിൽ ബി.ജെ.പി അണികളിൽ വൻ ആവേശമാണുക്കുന്നത്. ബി.ജെ.പി ഒരു സർപ്രൈസ് സ്ഥാനാർത്ഥിയെ ഇറക്കുമെന്നായിരുന്നു പറഞ്ഞ് കേട്ടത്. രാജി വച്ച് വരുന്ന ഏതോ ഒരു പ്രമുഖന് വേണ്ടി ബി.ജെ.പി വയനാട് സീറ്റ് മാറ്റി വച്ചിരിക്കുന്നു എന്നായിരുന്നു സംസാരം. രാഹുൽഗാന്ധിക്കെതിരെ കടുത്ത മത്സരത്തിനാണ് കെ.സുരേന്ദ്രനെ ഇറക്കുന്നത് . കഴിഞ്ഞ ദിവസം വരെ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |