SignIn
Kerala Kaumudi Online
Sunday, 28 April 2024 3.45 AM IST

അയോദ്ധ്യയിലെ രാംലല്ല മൂർത്തിയുടെ കുഞ്ഞൻ രൂപം; അരുൺ  യോഗിരാജിന്റെ പുതിയ ശില്‌പം കണ്ട് തൊഴുത് ഭക്തർ

arun-yogiraj

ലക്‌നൗ: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുൺ യോഗിരാജ് നിർമിച്ച രാംലല്ല ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇപ്പോഴിതാ ശില്‌പത്തിന്റെ ചെറിയൊരു രൂപം നിർമിച്ച് വീണ്ടും വാ‌ർത്തകളിൽ നിറയുകയാണ് അരുൺ യോഗിരാജ്. ശില്‌പത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് വൈറലാവുകയാണ്.

'പ്രധാനമൂർത്തിയായ രാംലല്ല തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അയോദ്ധ്യയിൽ ഒഴിവുസമയം ലഭിച്ചപ്പോൾ കൊത്തിയെടുത്ത ചെറിയ രാംലല്ല മൂർത്തി'-എന്ന അടിക്കുറിപ്പോടെയാണ് അരുൺ ചിത്രങ്ങൾ പങ്കുവച്ചത്.

അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമായ രാം ലല്ല (ബാലനായ രാമൻ) ആണ് അയോദ്ധ്യയിലെ പ്രധാന ആരാധനാമൂർത്തി. ശ്യാമവർണത്തിലുള്ള രാംലല്ല വിഗ്രഹം ഒരു കുട്ടിയുടെ ദെെവിക സ്വഭാവം ഉൾക്കൊള്ളുകയും ദെെവത്തിന്റെ അവതാരത്തെ പ്രതിനിധീകരിക്കുകയും ചെയ്യുമെന്ന് അരുൺ മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

51 ഇഞ്ച് ആണ് വിഗ്രഹത്തിന്റെ ഉയരം. 150 - 200 കിലോ ഭാരം. പാലും മറ്റ് അഭിഷേക ദ്രവ്യങ്ങളുമായുള്ള സമ്പർക്കത്തിൽ കേടാവാത്ത ശിലയിലാണ് വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രസമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഗർഭഗൃഹത്തിലാണ് (ശ്രീകോവിൽ) രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ARUN YOGIRAJ, SCULPTOR, RAMMANDIR, AYODHYA, RAMLALLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.