SignIn
Kerala Kaumudi Online
Saturday, 27 April 2024 4.56 PM IST

കുട്ടികള്‍ ക്ലാസില്‍ എത്തുന്നില്ല, അടച്ച് പൂട്ടിയത് 1671 സ്‌കൂളുകള്‍

school

ഡെറാഡൂണ്‍: പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്താത്തിനെ തുടര്‍ന്ന് അടച്ച് പൂട്ടിയത് 1671 സ്‌കൂളുകള്‍. ഉത്തരാഖണ്ഡിലാണ് വ്യാപകമായി സ്‌കൂളുകള്‍ അടച്ച് പൂട്ടിയത്. സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. പുറത്തുവന്ന കണക്കുകള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ച്ചിത്രമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്ത് 3,573 സ്‌കൂളുകളില്‍ പത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. ഒരു വിദ്യാര്‍ത്ഥി മാത്രം പഠിക്കുന്ന സ്‌കൂളുകളുടെ എണ്ണം 102 ആണ്.പൗരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. 315 സ്‌കൂളുകളാണ് ജില്ലയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ഉദ്ദംസിങ് നഗര്‍ ജില്ലയിലാണ് ഏറ്റവും കുറവ് സ്‌കൂളുകള്‍ അടച്ച് പൂട്ടിയത്. 21 സ്‌കൂളുകള്‍.

വിവിധ ജില്ലകളില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അടുത്തിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അടച്ചുപൂട്ടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ കെട്ടിടങ്ങള്‍ അങ്കണവാടി കേന്ദ്രങ്ങളായും ഹോംസ്റ്റേകളായും ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബന്‍ഷിധര്‍ തിവാരി പറഞ്ഞിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SCHOOL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.