SignIn
Kerala Kaumudi Online
Saturday, 27 April 2024 7.47 PM IST

പതിക്കാം, അഴിക്കാം ബോണറ്റിലെ പോസ്റ്റർ

bonet

മലപ്പുറം: ഓരോ തിരഞ്ഞെടുപ്പിനും പുത്തൻ ട്രെൻഡുകൾ വേണമല്ലോ. മലപ്പുറത്തിന്റെ ട്രെൻഡ് ദേ ഇതാണ്, സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും പാർട്ടി പതാകയും പതിപ്പിച്ച തുണിയിലുള്ള ബോണറ്റ് കവർ. ആവശ്യമുള്ളപ്പോൾ നൂലുപയോഗിച്ച് വാഹനങ്ങളുടെ ബോണറ്റിൽ ഘടിപ്പിക്കാം. അതുകഴിഞ്ഞാൽ അഴിച്ചുമാറ്റാം.
മലപ്പുറം കൊട്ടിക്കല്ലിലുള്ള കിയാസ്‌കോ കമ്പനിയാണ് വിവിധ വാഹനങ്ങളുടെ ബോണറ്റിന്റെ സൈസിന് ഇണങ്ങുന്നവിധം ആവശ്യക്കാരുടെ ആഗ്രഹത്തിന് അനുസരിച്ച് പോസ്റ്ററുകൾ രൂപകൽപ്പന ചെയ്ത് കൊടുക്കുന്നത്. ആവശ്യക്കാരേറെയാണ്. സ്ഥാനാർത്ഥികളുടെ ചിത്രം പതിപ്പിച്ച ടീ ഷർട്ടുകളും തൊപ്പികളും ഡിബേറ്റ് ഫ്ളാഗുകളും ജഴ്സികളും കിയാസ്‌കോ നിർമ്മിച്ച് നൽകുന്നുണ്ട്.
ഒട്ടിച്ച പോസ്റ്ററുകൾ എങ്ങനെ നീക്കും എന്ന് പലരും ചിന്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കിയാസ്‌കോ കമ്പനി ചെയർമാൻ സി.ടി.ഫൈസൽ തുണിയിൽ പോസ്റ്ററുകൾ നിർമ്മിക്കാമെന്ന ആശയത്തിലെത്തുന്നത്. ഭിത്തികളിലും മറ്റും പാതികീറിയ നിലയിൽ പോസ്റ്ററുകൾ കാണാറുമുണ്ട്. തിരുപ്പൂരിൽ നിന്നു കൊണ്ടുവരുന്ന സലീന, സാറ്റിൻ മെറ്റീരിയലുകളിലാണ് നിർമ്മാണം. ഇത് പോസ്റ്റർ കൂടുതൽ തിളക്കമുള്ളതാക്കുമെന്ന് ഫൈസൽ പറയുന്നു.
മലപ്പുറത്തെ ഈ പോസ്റ്റർ പെരുമ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചതോടെ തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിൽ നിന്നും ബോണറ്റ് കവറിനായി ഓർഡറുകളെത്തി. കംപ്യൂട്ടറിൽ ഡിസൈൻ ചെയ്ത ശേഷം പ്രിന്റ് എടുക്കും. പ്രിന്റെടുത്ത പേപ്പറും തുണിയും പ്രത്യേകം സജ്ജീകരിച്ച മെഷീനിലൂടെ കടത്തിവിടുന്നതോടെ പേപ്പറിലുള്ള ഡിസൈൻ തുണിയിൽ പതിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.