കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിലെത്തും. കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയ്ക്കുശേഷം കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാഹുലിന് വലിയ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. റോഡ്ഷോയിൽ കാൽലക്ഷം പേരെ അണിനിരത്താനാണ് നീക്കം. രാഹുൽ ഗാന്ധിയ്ക്കൊപ്പം മറ്റ് ദേശീയ നേതാക്കളും റോഡ്ഷോയിൽ പങ്കെടുക്കും. പുതിയ ബസ് സ്റ്റാൻഡ് പരിസരം മുതൽ എസ് .കെ.എം.ജെ സ്കൂൾ വരെയാകും റോഡ്ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ എത്തുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയോടൊപ്പം എത്തിയാണ് രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |