ശിവഗിരി : ശിവഗിരി മഠത്തിൽ വിദ്യാർത്ഥികളുടെ അവധിക്കാല പഠനക്യാമ്പിന്റെ രജിസ്ട്രേഷൻ തുടരുന്നു. മഠത്തിലെ സംന്യാസിമാരാണ് ക്യാമ്പ് നയിക്കുക. അടുത്ത അദ്ധ്യയനവർഷം 8-ാം ക്ലാസ്സ് മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾക്കാകും പ്രവേശനം. ഏപ്രിൽ 6 മുതൽ 12 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് താമസ, ഭക്ഷണ സൗകര്യം ശിവഗിരിമഠത്തിൽ തന്നെയായിരിക്കും. താലപ്പര്യമുള്ളവർക്ക് ശിവഗിരി മഠം ഓഫീസിൽ ഏപ്രിൽ മൂന്നിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് : 8086639758, 9400066230.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |