മുംബയ്: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിനു പിന്നാലെ രോഹിത് ശർമയെത്തേടിയെത്തി നാണക്കേടിന്റെ റെക്കാഡ്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് ആയ ദിനേഷ് കാർത്തിക്കിനൊപ്പം ( 17 തവണ)രോഹിത്തും എത്തുകയായിരുന്നു.
ഗ്ലെൻ മാക്സ്വെൽ, പിയൂഷ് ചൗള, മൻന്ദീപ് സിംഗ്, സുനിൽ നരെയ്ൻ എന്നിവർ 15 തവണ വീതം ഐ.പി.എല്ലിൽ പൂജ്യത്തിന് പുറത്തായത്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ നൂറിൽ താഴെ സ്ട്രൈക്ക് റേറ്റിൽ ഇന്നിംഗ്സ് പൂർത്തിയാക്കിയ താരങ്ങളിലും രോഹിത് തന്നെ മുമ്പൻ-82 തവണ.
രാജസ്ഥാൻ പേസർ ട്രെന്റ് ബൗൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽത്തന്നെ സഞ്ജു സാംസണ് ക്യാച്ച് നൽകി രോഹിത് പുറത്തായി. രോഹിത് നേരിട്ട ആദ്യ പന്തായിരുന്നു ഇത്. തൊട്ടടുത്ത പന്തിൽ നമാൻ ധിറിനെ ബൗൾട്ട് വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ മുംബൈ പ്രതിസന്ധിയിലായി. പവർ പ്ലേയിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 46 റൺസാണ് മുംബയ്ക്ക് നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |