SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.57 AM IST

വിസയ്ക്കായി ഇനി ബുദ്ധിമുട്ടേണ്ടി വരില്ല; ഇന്ത്യക്കാർക്കായി ഇ-വിസ പുറത്തിറക്കി ജപ്പാൻ, ആകെ ചെയ്യേണ്ടത് ഇത്

japan

ടോക്കിയോ: പഠനത്തിനും ജോലിക്കുമായി ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്ന പ്രധാന വിദേശരാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. മെഡിസിൻ പഠനത്തിനായി കേരളത്തിൽ നിന്നടക്കം നിരവധി പേർ ഓരോ വർഷവും ജപ്പാനിലെത്തുന്നു. ഇപ്പോഴിതാ ഇന്ത്യ അടക്കമുള്ള പ്രിയ രാജ്യങ്ങൾക്കായി ഇ-വിസ സംവിധാനം ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാൻ.

ഒറ്റത്തവണ പ്രവേശനം അനുവദിക്കുന്ന ഈ പദ്ധതിക്ക് 90 ദിവസം വരെയാണ് കാലാവധിയുള്ളത്. സാധാരണ പാസ്‌പോർട്ടുള്ള, വിമാനമാർഗം ജപ്പാനിലെത്താൻ ശ്രമിക്കുന്നവർക്കുവേണ്ടിയാണ് ഇ-വിസ പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. ജപ്പാനിൽ ഹ്രസ്വകാല വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് ജപ്പാൻ ഇ-വിസ സംവിധാനത്തിലൂടെ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുന്നു.

ആർക്കൊക്കെ ലഭിക്കും?

ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിംഗപൂർ, സൗത്ത് ആഫ്രിക്ക, തായ്‌വാൻ, യുഎഇ, യുകെ, യുഎസ്‌എ എന്നീ രാജ്യങ്ങൾക്കാണ് 'ജപ്പാൻ ഇ- വിസ' സംവിധാനം ഉപയോഗിക്കാനാവുക. ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

എങ്ങനെ അപേക്ഷിക്കാം?

ആദ്യം ജപ്പാൻ ഇ- വിസ വെബ്‌സൈറ്റിൽ കയറുക. അതിനുശേഷം ഏത് തരത്തിലെ വിസയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക, രേഖകൾ സമർപ്പിക്കുക. എല്ലാ വിവരങ്ങളും കൃത്യമായി നൽകുക. വിസ ആപ്ളിക്കേഷൻ വിവരങ്ങൾ നിങ്ങളുടെ ഇമെയിലിൽ ലഭ്യമാവും. എത്രയാണ് അപേക്ഷാഫീസെന്ന് ഇമെയിലിൽ വ്യക്തമാക്കും. ഈ തുക അടയ്ക്കുക. പണമടച്ചുകഴിഞ്ഞാൽ ഇ-വിസ ലഭ്യമാവും.

ഇ-വിസയ്ക്കായി അപേക്ഷിച്ചവർക്ക് ഒരു അഭിമുഖത്തിനായി അപേക്ഷകന്റെ താമസസ്ഥലത്തിന്റെ അധികാരപരിധിയിലുള്ള ജാപ്പനീസ് വിദേശ സ്ഥാപനത്തിൽ നേരിട്ട് ഹാജരാകാൻ നിർദേശം ലഭിക്കും. ഇതോടെയാകും വിസ പ്രക്രിയ പൂർത്തിയാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, JAPAN, EVISA, JAPAN E VISA, INDIAN TRAVELLERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.