ന്യൂഡൽഹി: മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും ബിഹാർ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അനിൽ ശർമ്മയും ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തി ഇരുവരും അംഗത്വം സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യം മുഴക്കാൻ തനിക്ക് കഴിയില്ലെന്ന് അറിയിച്ച് ഗൗരവ് വല്ലഭ് പാർട്ടി അംഗത്വം രാജിവച്ചത്. മാർച്ച് 31നാണ് അനിൽ ശർമ്മ രാജിവച്ചത്.
യാതൊരു ലക്ഷ്യബോധവുമില്ലാതെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അയച്ച രാജിക്കത്തിൽ ഗൗരവ് വല്ലഭ് വ്യക്തമാക്കി. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകളോടും അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |