തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ശശി തരൂരിന് 55 കോടിയുടെ ആസ്തി. കഴിഞ്ഞ ദിവസം സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് തരൂർ തന്റെ സ്വത്ത് വിവരം വെളിപ്പെടുത്തിയത്. 2022-2023 കാലഘട്ടത്തിൽ മാത്രം തരൂരിന്റെ വരുമാനം 4.32 കോടിയാണ്. 49 കോടിയുടെ സ്ഥാവര ആസ്തിയും, 19 ബാങ്കുകളിലായി വിവിധങ്ങളായ നിക്ഷേപങ്ങൾ, ബോണ്ടുകൾ, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവയും ഉള്ളതായി തരൂർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
32 ലക്ഷം രൂപ വിലമതിപ്പുള്ള 534 ഗ്രാം സ്വർണം, കൈയിൽ 36000 രൂപ എന്നിവയാണ് ജംഗമസ്വത്ത്. പാരമ്പര്യമായി ലഭിച്ച സ്വത്തിന്റെ മൂല്യം 1.56 ലക്ഷമാണ്. പാലക്കാട് 2.51 ഏക്കർ കൃഷി ഭൂമിയുണ്ട്. തിരുവനന്തപുരത്ത് 10.47 ഏക്കർ സ്ഥലമുണ്ട്. 6.20 കോടിയാണ് ഇതിന് മൂല്യം. കൂടാതെ ഇപ്പോൾ താമസിക്കുന്ന വീട്ടിന് 52 ലക്ഷം രൂപയാണ് വിലയായി കാണിച്ചിട്ടുള്ളത്. മാരുതിയുടെ സിയാസ്, XL6 എന്നീ മോഡൽ വാഹനങ്ങളാണ് തരൂരിനുള്ളത്.
നാലാം വട്ടവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഉന്നം വയ‌്ക്കുന്ന തരൂരിന് 2014ൽ സ്വത്ത് 23 കോടിയായിരുന്നു. 2019ൽ 35 കോടിയായും ആസ്തി വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |