പ്രതിസന്ധിയിലായി 70 കാരിയായ കർഷക
മുതലമട: ചുള്ളിയാർ ഡാം മിനക്കംപാറയിൽ വൃദ്ധയായ കർഷകയുടെ മുവായിരത്തിലധികം ഉണക്ക തേങ്ങയും സമീപത്തെ കുളത്തിന്റെ കാവൽ പുരയും സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ഇന്നലെ വൈക്കീട്ടായിരുന്നു സംഭവം. 70 വയസുള്ള സരോജിനിയുടെ അഞ്ചേക്കർ തെങ്ങിൻ തോപ്പിലെ തേങ്ങകൾ കാവൽപ്പുരയ്ക്ക് സമീപമാണ് ശേഖരിക്കാറ്. തെങ്ങിൻ തോപ്പിലെ കമ്പിവേലി ഒരുവശത്ത് തുറന്നിട്ട നിലയിലാണ്. ഇതിലൂടെ തോപ്പിലേക്ക് കന്നുകാലികളെ മേയ്ക്കാൻ ആളുകൾ എത്താറുണ്ട്. തീയിട്ടത് ആരാണെന്നോ എങ്ങനെയാണെന്നോ കണ്ടെത്തിയിട്ടില്ല. സരോജിനി പൊലീസിലും കർഷകൂട്ടായ്മകളിലും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. മക്കളും ബന്ധുക്കളും സ്ഥലത്തില്ലാത്തതിനാൽ വർഷങ്ങളായി ഒറ്റയ്ക്കാണ് കൃഷിയും മറ്റു കാര്യങ്ങളും ചെയ്യുന്നത്. കുളത്തിനടുത്താണ് വീടെങ്കിലും രാത്രി കുളത്തിലെ മീൻ കളവുപോകുന്നത് പതിവായതോടെയാണ് കാവൽ വേണ്ടിവന്നത്. വേനലിൽ കുളംവറ്റിയതോടെ കാവൽ ഇല്ലാതായി. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |