കൊട്ടാരക്കര: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി.ദീപക്കിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര കുളക്കട ഭാഗത്ത് നടത്തിയ പരിശോധനയിൽ ഇരുവേലിക്കര ഭാഗത്ത് നിന്ന് 10 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്താനുള്ള 105 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കുളക്കട ഇരുവേലിക്കര സ്വദേശി കൊച്ചുപൊടിയൻ എന്ന് വിളിക്കുന്ന രാഘവനെതിരെ (65 ) കേസ് എടുത്തു. ഇന്റലിജന്റ്സ് ബ്യൂറോ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.എസ്.ഗിരീഷ്, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രശാന്ത് പി.മാത്യൂസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടോമി, ജിനു, ശ്രീലേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ അർച്ചന കുമാരി, ഡ്രൈവർ മുബീൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |