SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.22 PM IST

'വീണ്ടും വരണം' പ്രിയാൽ ഗോർ

v

അനാർക്കലി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പ്രിയാൽ ഗോർ. 'വീണ്ടും മലയാളത്തിലേക്ക് വരണം. ഞാൻ അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.' പ്രിയാൽ ഗോർ പറഞ്ഞു. പൃഥ്വിരാജിന്റെ നായികയായി നാദിറ ഇമാം എന്ന പ്രിയാൽ കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തിരുന്നു.

മുംബയിലെ ഗുജറാത്തി കുടുംബത്തിലാണ് പ്രിയാലിന്റെ ജനനം, 2013ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2014ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിലൂടെ മലയാളത്തിലേക്ക് . സംവിധായകനായി സച്ചി അരങ്ങേറ്രം കുറിച്ച ചിത്രം കൂടിയായിരുന്നു അനാർക്കലി. അനാർക്കലിക്കുശേഷം ശേഷം മൂന്നുവർഷം പ്രിയാൽ സിനിമയിൽ നിന്ന് ഇടവേള എടുത്തു. ഇപ്പോൾ ടെലിവിഷൻ രംഗത്തു സജീവം. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ് പ്രിയാൽ. ബിക്കിനി ധരിച്ചു അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളാണ് ഏറെയും പങ്കുവയ്ക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYAGOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.