ബോളിവുഡ് നടി ജാൻവി കപൂറും ശിഖർ പഹാരിയയും ഡേറ്റിംഗിലാണെന്ന അഭ്യൂഹം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കോഫി വിത്ത് കരൺ ഷോയിൽ ശിഖറിന്റെ പേര് ജാൻവി അബദ്ധവശാൽ വെളിപ്പെടുത്തുകയും ചെയ്തു. ജാൻവിയുടെ പ്രണയത്തെക്കുറിച്ചു തുറന്ന് സംസാരിക്കുകയാണ് അച്ഛൻ ബോണി കപൂർ. എനിക്ക് ശിഖറിനെ ഇഷ്ടമാണ്. ജാൻവി അവനുമായി ഡേറ്റിംഗ് ആരംഭിക്കുന്നതിനും വർഷങ്ങൾക്കുമുൻപ് തന്നെ ഞങ്ങൾ സുഹൃത്തുക്കളാണ്. ശിഖർ ഒരിക്കലും ജാൻവിയുടെ എക്സ് ബോയ് ഫ്രണ്ടാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ എല്ലായ്പ്പോഴും ജാൻവിയുടെ കൂടെ കരുത്തായി ഉണ്ടാവും. എനിക്കു വേണ്ടിയാലും ജാൻവിക്ക് വേണ്ടിയാലും ശിഖർ കൂടെ ഉണ്ടായിരിക്കും. അവൻ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്നു. അവനെപ്പോലെയുള്ള ഒരാളെ ഞങ്ങളുടെ കുടുംബത്തിലേക്ക് ലഭിച്ചതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവനാണ്. ബോണി കപൂറിന്റെ വാക്കുകൾ. ജാൻവിയുടെ 27-ാം ജന്മദിനത്തിൽ ജാൻവിക്ക് ഒപ്പം ശിഖറും തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഒപ്പം സുഹൃത്ത് ഓറിയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |