കരുനാഗപ്പള്ളി: അക്കാദമിക് മികവിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി അഴീക്കൽ ഗവ.ഹൈസ്കൂൾ. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ നിന്ന് അക്കാദമിക മികവിന് മൂന്നാം സ്ഥാനം നേടുന്ന ഏക സർക്കാർ സ്കൂളാണ് അഴീക്കൽ ഗവ.ഹൈസ്കൂൾ.
പുരസ്കാരം കൊല്ലം ഗവ.മോഡൽ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രഥമാദ്ധ്യാപക കോൺഫറൻസിൽ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാജിയിൽ നിന്ന് അഴീക്കൽ ഗവ.ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപിക കെ.എൽ.സ്മിത ട്രോഫി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി യൂസഫ്, വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |