ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണൗട്ടിനെതിരെ കോൺഗ്രസ് സിറ്റിംഗ് എം.പി പ്രതിഭാസിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് മത്സരിക്കും. ഹിമാചൽ തലസ്ഥാനമായ സിംല മണ്ഡലത്തിൽ വിനോദ് സുൽത്താൻ പുരിയും മത്സരിക്കും. പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിലെ സിറ്റിംഗ് എം.പിയായ മുതിർന്ന നേതാവ് മനീഷ് തിവാരിയെ ചണ്ഡിഗറിൽ സ്ഥാനാർത്ഥിയാക്കി. ഇന്നലെ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗത്തിനുശേഷം ഇതടക്കം 16 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്നലെ കോൺഗ്രസ് പുറത്തിറക്കി. ഗുജറാത്തിലെ അഞ്ചും ഒഡീഷയിലെ 9ഉം സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |