ന്യൂഡൽഹി: യൂട്യൂബർമാരായ യുവതിയും യുവാവും ഫ്ലാറ്റ് സമുച്ഛയത്തിന്റെ ഏഴാം നിലയിൽനിന്ന് ചാടി മരിച്ചു. ഗർവിത് സിംഗ് ഗ്യാരി (25), നന്ദിനി കശ്യപ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറിന് ഹരിയാനയിലെ ബഹദൂർഗഡിലായിരുന്നു സംഭവം. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ഇരുവരും വീഡിയോ ചിത്രീകരണം സംബന്ധിച്ച തർക്കത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഇരുവരും നിരവധി ഷോർട്ട് ഫിലിമുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇവർക്ക് നിരവധി ആരാധകരുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡെറാഡൂണിൽ നിന്ന് അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ഹരിയാനയിലെത്തിയ ഇവർ വാടകയ്ക്ക് ഫ്ലാറ്റെടുത്ത് താമസിച്ചു വരികയായിരുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസവും ഇവർ ഒരുമിച്ച് വീഡിയോ ചിത്രീകരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |