ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലുട്ടൺ ടൗണിനെ 5-1ന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തി കിരീടപ്പോരാട്ടം ത്രില്ലിംഗാക്കി. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ നടന്ന മത്സരത്തന്റെ രണ്ടാം മിനിട്ടിൽ തന്നെ ലുട്ടൺ താരം ഡയികി ഹഷിയോകയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെ സിറ്റി മുന്നിലെത്തി. തുടർന്ന് രണ്ടാം പകുതിയിൽ കൊവാസിച്ച്, ഹാളണ്ട്,ഡോക്കു,ഗ്വാർഡിയോൾ എന്നിവർ സിറ്റിയ്ക്കായി സ്കോർ ചെയ്തു. റോസ്സ് ബാർക്ലിയാണ് ലുട്ടൺന്റെ ആശ്വാസ ഗോൾ നേടിയത്. സിറ്റിയ്ക്ക് ഇപ്പോൾ 32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റായി. 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റു വീതമുള്ല ആഴ്സനലും ലിവർപൂളും ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |