ഒമാൻ: യുവ്രാജ് സിംഗിനും കീറോൺ പൊള്ളാഡിനും പിന്നാലെ അന്താരാഷ്ട്ര ട്വന്റി-20യിൽ ഒരോവറിൽ ആറ് സിക്സടിക്കുന്ന താരമായി നേപ്പാളിന്റെ ദീപേന്ദ്ര സിംഗ്എയ്രീ. ഒമാനിൽ നടക്കുന്ന എ.സി.സി. ട്വന്റി-20 പ്രിമിയർ കപ്പിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഒമാനെതിരെ തന്നെയാണ് ദീപേന്ദ്രയുടെ സിക്സ് ആറാട്ട്. ഒമാന്റെ കമ്രാൻ ഖാൻ എറിഞ്ഞ നേപ്പാൾ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് ദീപേന്ദ്ര എല്ലാ പന്തിലും സിക്സ് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാഫോർമാറ്റും പരിഗണിച്ചാൽ ഒരോവറിൽ 6 സിക്സ് നേടുന്ന അഞ്ചാമത്തെ താരമാണ് 24കാരനായ ദീപേന്ദ്ര. 21 പന്തിൽ പുറത്താകാതെ 64 റൺസെടുത്ത ദീപേന്ദ്രയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഒമാന്റെ വെല്ലുവിളി 20 ഓവറിൽ 178/9ൽ അവസാനിച്ചു. നേപ്പാളിന്32 റൺസിന്റെ ജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |