SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.48 PM IST

ഷൈനും വാണിവിശ്വനാഥും , ഒരു അന്വേഷണത്തിന്റെ തുടക്കം കോട്ടയത്ത്

xs

ചിത്രീകരണം ഏപ്രിൽ 21ന്

ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്രകനി, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 21ന് കോട്ടയത്ത് ആരംഭിക്കും. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. വാഗമൺ, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളാണ് മറ്റു ലോക്കേഷൻ.
ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസറാണ് നിർമ്മാണം. ബൈജു സന്തോഷ്‌, ജൂഡ് ആന്റണി, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, വിജയ്ബാബു, സുധീഷ്, ജോണി ആന്റണി, ജനാർദനൻ, ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിഖ്, കോട്ടയം നസീർ, പി ശ്രീകുമാർ, ബിജു സോപാനം, കുഞ്ചൻ, അബു സലിം, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ജയകൃഷ്ണൻ, ഉല്ലാസ് പന്തളം, ജയകുമാർ, ശിവദ, ദുർഗ കൃഷ്ണ, സ്വാസിക,അനുമോൾ, മഞ്ജു പിള്ള,സ്മിനു സിജോ, ഉമാ നായർ, ഗീതാഞ്ജലി മിഷ്റ, സിമി എബ്രഹാം, അനു നായർ, റിങ്കു, സന്ധ്യാ മനോജ്, പൊന്നമ്മ ബാബു, കനകമ്മ, മഞ്ജു സുഭാഷ്, അനിത നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഛായാഗ്രഹണം വിവേക് മേനോൻ, സംഗീതം എം. ജയചന്ദ്രൻ, ഗാനരചന പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി.
എഡിറ്റിംഗ് ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, മേക്കപ്പ് റോണെക്സ് സേവ്യർ, പി.ആർ.ഒ എ.എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANIVISWANATH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.