ചാത്തന്നൂർ: സദാസമയം വാഹനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്ന ശീമാട്ടി ജെ.എസ്.എം, കോഷ്ണക്കാവ്
റോഡ് അടച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. ദേശീയപാത പുനർനിർമ്മാണത്തിനിടെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ അറ്റകുറ്റപ്പണിക്കു വേണ്ടിയാണ് റോഡ് അടച്ചത്.
6 ദിവസം കൊണ്ട് പൈപ്പ് ലൈനിലിന്റെ പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിച്ചെങ്കിലും റോഡ് തുറക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. ദേശീയപാതയിൽ സർവീസ് റോഡിന്റെ പണി പൂർത്തിയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാസങ്ങൾ പിന്നിട്ടിട്ടും ഈ റോഡ് അടച്ചിട്ടിരിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ജെ എസ് എം ആശുപത്രി, നിസ്കാരപ്പള്ളി, കോഷ്ണക്കാവ് എന്നീ ഭാഗങ്ങളിലേക്ക് കിലോമീറ്ററുകൾ കറങ്ങി പോകേണ്ട അവസ്ഥയുമായി.
മാസങ്ങളായി അടച്ചിട്ട റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പല ഓഫിസുകളും കയറിയിറങ്ങി. അനങ്ങാപ്പാറ നയമാണ് അധികൃതർ സ്വീകരിക്കുന്നത്. ഉടൻ റോഡ് തുറന്നില്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകും
കബീർ പാരിപ്പള്ളി,
പ്രദേശവാശി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |