SignIn
Kerala Kaumudi Online
Sunday, 19 May 2024 5.45 PM IST

ഗുകേഷ് ലീഡ് തുടരുന്നു, വിജയവുമായി വിദിത്ത്

chess

ടൊറന്റോ : കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിൽ രണ്ടാം സീഡ് അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹിക്കാരു നക്കാമുറയെ തോൽപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിദിത്ത് ഗുജറാത്തി. ഒൻപതാം റൗണ്ടിൽ വിദിത്തിന് മാത്രമാണ് വിജയം നേടാൻ കഴിഞ്ഞത്. മറ്റ് മത്സരങ്ങളെല്ലാം സമനിലയിൽ പിരിയുകയായിരുന്നു. എട്ടാം റൗണ്ടിൽ തോറ്റിരുന്ന വിദിത്തിന്റെ ഉഗ്രൻ തിരിച്ചുവരവാണ് ഒൻപതാം റൗണ്ടിൽ കണ്ടത്.

ഒൻപതാം റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ ഡി.ഗുകേഷും പ്രഗ്നാനന്ദയും തമ്മിലുള്ള പോരാട്ടം സമനിലയിൽ അവസാനിച്ചപ്പോൾ ഗുകേഷ് നിപ്പോംനിയാഷിക്കൊപ്പം പോയിന്റ് പട്ടികയിൽ സംയുക്ത ലീഡ് തുടരുകയാണ്. ഒൻപതാം റൗണ്ടിൽ അലിറേസ ഫിറൗസയുമായി നിപ്പോംനിയാഷി സമനിലയിൽ പിരിയുകയായിരുന്നു. നിപ്പോംനിയാഷിക്കും ഗുകേഷിനും 5.5 പോയിന്റ് വീതമാണുള്ളത്. 5 പോയിന്റുമായി പ്രഗ്നാനന്ദ തൊട്ടുപിന്നിലുണ്ട്. വിദിത്തിനും നക്കാമുറയ്ക്കും ഫാബിയോ കരുവനയ്ക്കും 4.5 പോയിന്റ് വീതമുണ്ട്.

വനിതാവിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ഒൻപതാം റൗണ്ടിൽ റഷ്യയുടെ കാതറിന ലഗ്നോയെ സമനിലയിൽ തളച്ചപ്പോൾ ആർ.വൈശാലി ചൈനയുടെ ഷോംഗി ടാനോട് തോറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CHESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.