കൊൽക്കത്ത : ഐ.എസ്.എൽ ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ടീമിനുള്ള ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കി മോഹൻ ബഗാൻ. ഇന്നലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ മുംബയ് സിറ്റിയെ 2-1ന് തോൽപ്പിച്ചാണ് ബഗാൻ ഷീൽഡ് നേടിയത്. 22 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണ് ബഗാൻ നേടിയത്. 42 പോയിന്റുള്ള മുംബയ് സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും നേരിട്ട് സെമിഫൈനലിലേക്ക് എത്തുകയും ചെയ്തു. എഫ്.സി ഗോവ, ഒഡിഷ എഫ്.സി,കേരള ബ്ളാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്.സി എന്നീ നാലുടീമുകൾ നോക്കൗട്ട് പ്ളേ ഓഫിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നോക്കൗട്ടിൽ ഒഡിഷയെ തോൽപ്പിച്ചാൽ കേരള ബ്ത്താസ്റ്റേഴ്സിന് സെമിയിലെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |