ന്യൂയോർക്ക്: പോൺ താരം സ്റ്റോമി ഡാനിയേൽസിന് 1,30,000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) നൽകിയ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്രിമിനൽ വിചാരണ ആരംഭിച്ചു. ഇന്നലെ മാൻഹട്ടൻ കോടതിയിലെ അദ്ദേഹം ഹാജരായി. യു.എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത്. വിചാരണ ആറ് ആഴ്ചയെങ്കിലും നീണ്ടുനിൽക്കുമെന്ന് കരുതുന്നു. അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ ട്രംപ് അഭിഭാഷകൻ വഴിയാണ് സ്റ്റോമിക്ക് പണം നൽകിയത്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ഇത്. ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി, ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് വിനയായത്. 34 ക്രിമിനൽ കുറ്റങ്ങളാണ് കേസിൽ ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. നാല് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |