സിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂംഗ് ( 72 ) രാജി പ്രഖ്യാപിച്ചു. മേയ് 15ന് സ്ഥാനമൊഴിയും. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ലോറൻസ് വോംഗ് പുതിയ പ്രധാനമന്ത്രിയാകും. 2004ലാണ് ലൂംഗ് സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയുടെ സെക്രട്ടറി - ജനറലാണ്. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ലോറൻസ് വോംഗ് പാർട്ടിയെ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |